Episode 5

*പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം*_____ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം. ശ്രീകോവിലോ ചുറ്റമ്പലമോ പ്രതിഷ്ഠയോ ഇല്ലാത്തതും ആൽത്തറയെ ആരാധനാമൂർത്തിയായി സങ്കൽപ്പിച്ച് ജാതിമാതഭേദമന്യേ സമസ്ത വിശ്വാസികൾക്കും ആരാധന നടത്തുവാൻ സ്വാതന്ത്ര്യമുള്ള ക്ഷേത്രം. മഹാഭാരതത്തിലെ കൗരവ പ്രധാനിയായ ദുര്യോധന മഹാരാജാവാണ് മുഖ്യ ആരാധനാമൂർത്തി. ഭൂമിക്ക് കരം പിരിവ് തുടങ്ങുന്ന കാലം മുതൽ പാട്ടാധാരത്തിന്റെ സ്ഥാനത്ത് ദുര്യോധനൻ എന്ന പേര് ചേർത്താണ് മലനിരവാസികൾ നികുതിയൊടുക്കിയിരുന്നത്. പടിഞ്ഞാറും, തെക്കും വിശാലമായ നെൽപ്പാടങ്ങളും കിഴക്കും, വടക്കും കൃഷിഭൂമികളുടെയും നടുക്ക് പ്രകൃതി ഭംഗിയാൽ മനോഹരമാക്കിയ മലമുകളിലാണ് അപ്പൂപ്പൻ എന്ന സങ്കൽപ്പത്തിൽ ദുര്യോധനൻ കുടികൊള്ളുന്നത്. ദുഃഖനിവാരണത്തിന് വിളിച്ചപേക്ഷിക്കുന്നവർക്ക് എന്തും നേടിക്കൊടുക്കുന്ന മലനട അപ്പൂപ്പനെ കാണാൻ രാജ്യത്തിൻറെ പലഭാഗങ്ങളിൽ നിന്നും നാനാജാതി മതസ്ഥർ എത്തിച്ചേരുന്നു. ദ്രാവിഡ സംസ്കാരം തലമുറകളായി കാത്തുസൂക്ഷിക്കപ്പെട്ട മലനട കുറവ സമുദായത്തിൽപ്പെട്ട കടുത്താംശ്ശേരി കുടുംബത്തിലെ ഊരാളി നൂറ്റാണ്ടുകളായി ദ്രാവിഡ ആചാരപ്രകാരം പൂജാകർമ്മങ്ങൾ നടത്തിവരുന്നു. മലക്കുട മഹോത്സവത്തിന് ഊരാളി കയ്യിലേന്തുന്ന കുട മലനാഥനായ ഊരാളിയുടെ അധികാരത്തിന്റെ പ്രതീകമാണ്. കാർഷിക വിളകളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് ഭക്തർ നേർച്ചയായി സമർപ്പിക്കുന്ന അടുക്ക്(മുറുക്കാൻ), കള്ള് ,കോഴി, കാള, ആട് ഇവയിൽ പ്രധാനപ്പെട്ടതാണ്. ദുര്യോധനൻ ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട് പാണ്ഡവരുടെ വനവാസകാലത്ത് അവരെ അന്വേഷിച്ച് കൗരവർ ദേശസഞ്ചാരത്തിന് ഇറങ്ങുകയും മലനടക്കുന്നിൽ എത്തുകയും ചെയ്തു. യാത്രയിൽ ദാഹിച്ച് പരവശനായ ദുര്യോധനൻ മലനടക്കുന്ന് വടക്കുപടിഞ്ഞാറുള്ള കടുത്താംശ്ശേരി കൊട്ടാരത്തിൽ എത്തി ദാഹജലം ആവശ്യപ്പെട്ടു. ഒരു സ്ത്രീ കുടിക്കുവാൻ ഒരുകുടം ചെത്ത് കള്ള് കൊടുത്തു, സന്തോഷത്തോടെ അദ്ദേഹം അത് പാനം ചെയ്തു. പിന്നീട് ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി ഈ ദൈവ ചൈതന്യമുള്ള മലമുകളിൽ ഇരുന്ന് ശിവനെ ധ്യാനിച്ചു. മഹാഭാരത യുദ്ധത്തിൽ പങ്കെടുക്കാൻ ദുര്യോധനൻ പ്രദേശവാസികളോട് അനുവാദം ചോദിച്ചു പുറപ്പെടുന്ന സമയം അദ്ദേഹം ജനങ്ങളോട് പറഞ്ഞു, മീനമാസം രണ്ടാം വെള്ളിയാഴ്ച യുദ്ധത്തിൽ വിജയശ്രീലാളിതനായി ഞാൻ തിരിച്ചു വരും. അന്ന് എന്നെ സ്വീകരിക്കുന്നതിനുവേണ്ടി മീനമാസം ഒന്നാം വെള്ളിയാഴ്ച മുതൽ സകലവിധ ഒരുക്കങ്ങളോടും കൂടി നിൽക്കണം. രണ്ടാം വെള്ളിയാഴ്ച അർദ്ധരാത്രി വരെ കാണുന്നില്ലെങ്കിൽ യുദ്ധത്തിൽ ഞാൻ മരിച്ചതായി കണക്കാക്കി എനിക്കുവേണ്ടി ഉദകക്രിയകൾ നടത്തണം. ഈ ഓർമ്മയ്ക്കായിട്ടാണ് മീനമാസം ഒന്നാം വെള്ളിയാഴ്ച കൊടിയേറി  എട്ടുദിവസത്തെ ആഘോഷങ്ങളോടുകൂടി മീനമാസം രണ്ടാം വെള്ളിയാഴ്ച വലിയ കെട്ടുകാഴ്ചകളോടും, ആചാരവെടിഴോടും കൂടി ദുര്യോധനനെ വരവേൽക്കുവാനുള്ള ഒരുക്കങ്ങൾ മലനട നിവാസികൾ നടത്തുന്നത്. *മലക്കുട മഹോത്സവ* ദിവസം അർദ്ധരാത്രിയിൽ ക്ഷേത്രത്തിലെ പ്രധാന ആൽത്തറയിൽ പനംപായ് വിരിച്ച് വായ്ക്കരിയിടീൽ കർമ്മം നടത്തുന്നതും തുടർന്ന് അമ്പെയ്ത്ത് നടത്തുന്നതും ഈ വിശ്വാസത്തിൻറെ പ്രതീകമായിട്ടാണ് .പനപ്പെട്ടി, കമ്പലടി, പള്ളിമുറി, നടുവിലെ മുറി, വടക്കേമുറി, അമ്പലത്തുംഭാഗം എന്നീ കരകളിലെ എടുപ്പുകുതിരകളും ഇടക്കാട് കരയിൽ നിന്നും വലിയ എടുപ്പുകാളയും നൂറുകണക്കിന് കെട്ടുകാഴ്ചകളും കെട്ടുത്സവത്തിന് ഭംഗി കൂട്ടുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ അപൂർവമായി മാത്രം നടക്കുന്ന പള്ളിപ്പാന എന്ന മഹാകർമ്മം 12 വർഷത്തിലൊരിക്കൽ 12 ദിവസങ്ങളിലായി അതിഗംഭീരമായി ആഘോഷിച്ചുവരുന്നു.ഇതിൻറെ തുടർച്ചയാണ് മലക്കുട മഹോത്സവം വേലന്മാരുടെയും, പുറങ്ങാടികളുടെയും നേതൃത്വത്തിൽ ഇവിടെ നടത്തിവരുന്നു.

2356 232

Suggested Podcasts

La Trobe University

Melody Hendrix a Taunya Moore

Vox

National Society of Professional Surveyors (NSPS)

Did You Reddit?

BBC Sounds

Wheeling Wine and Whiskey

Stephanie Lim