Episode 4

*വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം****""**വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിന് ഏകദേശം 2000 വർഷത്തിലേറെ പഴക്കമുണ്ടെന്നു പറയപ്പെടുന്നു. ക്ഷേത്ര ഐതിഹ്യം പറയുകയാണെങ്കിൽ നാരദമഹർഷി മഹാവിഷ്ണുവിനെ സ്തുതിച്ചുകൊണ്ട് ബ്രഹ്മലോകത്തേക്ക് പോകുമ്പോൾ ആ സ്തുതിയിൽ ലയിച്ച് അപ്രത്യക്ഷനായി മഹാവിഷ്ണു നാരദമഹർഷിയുടെ പിന്നിൽ നടന്നു. ഈ സമയം ജ്ഞാനദൃഷ്ടികൊണ്ട് ബ്രഹ്മാവ് മഹാവിഷ്ണുവിനെ കാണുകയും, ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ ബ്രഹ്മാവ് സ്വന്തം പിതാവായ മഹാവിഷ്ണുവിനെ നമസ്കരിച്ചു. ഇതു കണ്ട ബാക്കിയുള്ള ദേവന്മാർക്കെല്ലാം നാരദമഹർഷിയെ ബ്രഹ്മാവ് നമസ്കരിക്കുന്ന പോലെ തോന്നുകയും, സ്വന്തം മകനെ അച്ഛൻ നമസ്കരിക്കുമോ എന്ന് ചോദിച്ച് പരിഹസിച്ച് ചിരിച്ചു. ഇതിൽ കുപിതനായ ബ്രഹ്മദേവൻ നവപ്രജാതികളെ നിങ്ങൾ "ജര മൃത്യുവുള്ള നരന്മാരായി ഭൂമിയിൽ പോയി വസിക്കും" എന്നു ശപിച്ചു. ഇത് കേട്ട് നവപ്രജാതികളായവർ ബ്രഹ്മാവിൻറെ കാൽക്കൽ വീണു തെറ്റ് പറഞ്ഞ് മാപ്പപേക്ഷിച്ചു. ശപിച്ചത് തിരിച്ചെടുക്കാൻ കഴിയില്ല എന്നതുകൊണ്ട് നാരദ മഹർഷി തന്നെ ഇതിനൊരു പരിഹാരം പറഞ്ഞു. തൻറെ അംഗ വസ്ത്രമായ "വൽക്കലം" (മരവുരി) എവിടെ പോയി പതിക്കുന്നുവോ അവിടെ തപസ് ചെയ്താൽ നിങ്ങൾക്ക് മോക്ഷം കിട്ടും. ഇതു പറഞ്ഞ് നാരദ മഹർഷി താഴെയിട്ട "വൽക്കലം"  വന്നു പതിച്ചത് ഒരു കടൽതീരത്താണ്. അവിടെ ശുദ്ധജലം ഇല്ലാത്തതുകൊണ്ട് പൂജാധി കാര്യങ്ങൾ ചെയ്യാൻ നവപ്രജാതികൾക്ക് കഴിയാതെ വന്നപ്പോൾ അവർ ഭഗവാനെ പ്രാർത്ഥിച്ചു ! ഇതുകണ്ട  നാരദമുനി പറഞ്ഞു സുദർശന ഭഗവാനെ പ്രാർത്ഥിച്ചാൽ ഭഗവാൻ നിങ്ങൾക്ക് വഴി കാണിച്ച് തരും. ഇതുകേട്ട് നവപ്രജാതികൾ സുദർശനചക്രം വെച്ചു പ്രാർത്ഥിച്ചു. ഭഗവാൻ സുദർശനചക്രം പാതാളത്തിൽ നിന്ന് ഗംഗയിൽ വരുത്തി ഇവിടെ ശുദ്ധജല മുണ്ടായി. ഇതാണ് ചക്രതീർത്ഥകുളം  എന്നാണ് ഐതിഹ്യം. ഇവിടെ തപസ്സനുഷ്ഠിച്ച നവപ്രജാതികൾക്ക്പാ പമുക്തിയുംകിട്ടി. ഇങ്ങിനെ പാപം നാശമായ സ്ഥലമായതുകൊണ്ട് പിന്നീട് "പാപനാശം" എന്നും, വൽക്കലം വീണ സ്ഥലം പിന്നീട് "വർക്കല" എന്നും അറിയപ്പെടുന്നു. ഒരു യാഗം നടത്താൻ ഉത്തമമായ സ്ഥലം എവിടെ എന്ന് നാരദമുനിയോട് ബ്രഹ്മാവ് ചോദിച്ചപ്പോൾ ഈ സ്ഥലത്തെപ്പറ്റി പറയുകയും ബ്രഹ്മാവ് ഇവിടെ വന്ന് ഒരു യാഗം നടത്തുകയും, യാഗത്തിന്റെ അവസാനദിവസം ലോകത്തുള്ള എല്ലാവർക്കും അന്നദാനം കൊടുക്കുന്ന ഒരു ചടങ്ങുണ്ടായിരുന്നു. അന്നദാനചടങ്ങിന്റെ അവസാനം വൃദ്ധനായ ഒരു ബ്രാഹ്മണൻ വന്ന് എനിക്ക്കൂടി ഭക്ഷണം കിട്ടുമോ എന്ന് ചോദിച്ചപ്പോൾ ബ്രഹ്മാവ് അഹങ്കാരത്തോടുകൂടി പറഞ്ഞു അവിടെ ചെന്നോളൂ എല്ലാം അവിടെ ഇരിക്കുന്നില്ലേ എന്നു ചോദിച്ച് കുടിനീര് കൊടുത്തപ്പോൾ അവിടെയുള്ള ഭക്ഷണമെല്ലാം അപ്രത്യക്ഷമായി. ഇത് കണ്ടപ്പോൾ സാക്ഷാൽ മഹാവിഷ്ണു തൻറെ അഹങ്കാരം ശമിപ്പിക്കാൻ വന്നതാണെന്ന് മനസ്സിലാക്കിയ ബ്രഹ്മാവ് മഹാവിഷ്ണുവിനെ സാഷ്ടാംഗം നമസ്കരിച്ച്, തനിക്ക് മാപ്പ് തരണമെന്ന് അപേക്ഷിച്ചു. യാഗതീർത്ഥം കയ്യിൽ വെച്ച് മഹാവിഷ്ണു പറഞ്ഞു, ഇത് ഞാൻ എന്നുകുടിക്കുന്നുവോ അന്ന് പ്രളയവും,ലോക അവസാനവുമാണ്. ഇവിടെപിതൃക്കൾക്ക് തർപ്പണമായി കൊടുക്കുന്ന എല്ലാ തീർത്ഥവും ഞാൻ സ്വീകരിക്കും. അങ്ങനെ ബ്രഹ്മദേവൻ തന്നെയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നും ഐതിഹ്യംമുണ്ട്. ഇതുകൊണ്ടാണ് വിഷ്ണുവിൻറെ പിതൃസ്വരൂപമാണ് ജനാർദ്ദനസ്വാമി എന്നു പറയുന്നത്.  സുദർശനചക്രം, ശംഖ്, ഇടതു കൈയിൽ ഗദയും വലതുകയ്യിൽ ആപോചന ഹസ്തവും ആയിട്ടാണ് ജനാർദ്ദനസ്വാമി ഇരിക്കുന്നത്. കയ്യിൽ യാഗതീർത്ഥം വെച്ചിരിക്കുന്നു എന്നാണ് സങ്കല്പം. പിൻകാലത്ത് ബ്രഹ്മഹത്യ ശാപം തീരാൻ പാണ്ഡ്യ മഹാരാജാവ് ഇവിടെ വന്ന് തപസ്സിരിക്കുകയും ബ്രഹ്മഹത്യാ ശാപം തീർന്നതായി ബോധ്യപ്പെടുകയും ചെയ്തു. തപസ്സനുഷ്ഠിച്ച ഇപ്പോൾ ആറാട്ട് നടക്കുന്ന സ്ഥലത്തുനിന്ന് അദ്ദേഹത്തിന് ഒരു വിഗ്രഹം കിട്ടുകയും ആ സ്ഥലത്തെ ശിലകണ്ടഊര് എന്നും, ഇപ്പോൾ ശിലക്കൂർ എന്നുംപറയുന്നു. ആ വിഗ്രഹം അദ്ദേഹം അവിടെ പ്രതിഷ്ഠിച്ചു എന്നു പറയപ്പെടുന്നു. ശിവ ഭഗവാൻ, മഹാഗണപതി, ശാസ്താവ്, അനന്തകൃഷ്ണൻ, നാഗങ്ങൾ എന്നീ ഉപദേവത പ്രതിഷ്ഠകളും ഇവിടെയുണ്ട്. ക്ഷേത്ര നിർമ്മാണം പാണ്ടി മഹാരാജാവ് നടത്തി എന്ന് ഐതിഹ്യം പറയുന്നു. ജനാർദ്ദനസ്വാമിക്ക് ദിവസത്തിൽ മൂന്ന് പൂജ നടക്കുന്നു. പ്രധാന വഴിപാട് പാൽപ്പായസം തന്നെയാണ് .പിന്നെ അപ്പവും,ത്രിമധുരവും . അലങ്കാരപ്രിയനായ ഭഗവാൻറെ ഏറെ സവിശേഷമായ നാല് അലങ്കാരങ്ങൾ (ജനാർദ്ദന സ്വാമി, വേണുഗോപാലസ്വാമി, മോഹിനി, നരസിംഹസ്വാമി) ഭക്തർക്ക് നേർച്ചയായി നടത്താം. ഇതിൽ ജനാർദ്ദനസ്വാമി അലങ്കാരവും, വേണുഗോപാലസ്വാമി അലങ്കാരവും ഭക്തർക്ക് ആവശ്യപ്രകാരം എപ്പോൾ വേണമെങ്കിലും നടത്താം.മോഹിനി അലങ്കാരം രാവിലെയും, നരസിംഹ അലങ്കാരം രാത്രിയും മാത്രമേ നടത്തുകയുള്ളൂ. ഇങ്ങിനെ ഭക്തരുടെ വഴിപാടായി ഭഗവാനെ അലങ്കരിക്കുന്ന ക്ഷേത്രമാണ് ജനാർദ്ദന സ്വാമി ക്ഷേത്രം. ശബരിമലയിലും, വർക്കല ശ്രീ ജനാർദ്ദസ്വാമി ക്ഷേത്രത്തിലും ആറാട്ട് ഒരേ ദിവസം എന്ന പ്രത്യേകതയും ഇവിടെയുണ്ട്.മീനമാസത്തിലെ ഉത്രം നക്ഷത്രത്തിൽ ആറാട്ട് വരുന്ന രീതിയിൽ പത്തു ദിവസത്തെ ഉത്സവമായ *പൈങ്കുനിഉത്രം* ഇവിടുത്തെ പ്രധാന ഉത്സവമാണ്.ഭഗവാനെ കിട്ടിയ ശിലകണ്ടഊര് എന്ന ശിലകൂർ കടപ്പുറത്തേക്കാണ് ആറാട്ടിനു പോകുന്നത്. ആറാട്ട് കഴിഞ്ഞ് ഭഗവാൻ ദേശഭക്തരുടെ പറ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് തിരിച്ചു വരുന്നു. ഇവിടെ എല്ലാ മാസവും തിരുവോണ നക്ഷത്രത്തിലും, 10 ദിവസത്തെ പൈങ്കുനിഉത്ര ഉത്സവത്തിലെ അഞ്ചാം ഉത്സവത്തിനും, ഏഴാം ഉത്സവത്തിനും രാത്രിയുള്ള ശ്രീഭൂതബലിക്ക്ഭഗവാനെ ഗരുഡ വാഹനത്തിൽ എഴുന്നള്ളിക്കുന്നതും ഈ ക്ഷേത്രത്തിൻറെ പ്രത്യേകതയാണ്.  വൈകുണ്ഠത്തിന്റെ അധിപനായ മഹാവിഷ്ണു തന്നെയാണ് ജനാർദ്ദനസ്വാമി എന്നതുകൊണ്ട് വൈകുണ്ഠനാഥൻ എന്നും പറയുന്നു. പിതൃക്കളുടെ ഏതുകാര്യത്തിനും പിതൃ ദേവനായ ജനാർദ്ദനസ്വാമി അവസാന വാക്കായി പറയപ്പെടുന്നു. പിതൃക്കൾക്കുള്ള സായൂജ്യ പൂജയും തിലഹോമവും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെപോലെ ജനാർദ്ദനസ്വാമി ക്ഷേത്രമായുള്ള തിരുവിതാംകൂർ രാജകുടുംബത്തിനുള്ള ബന്ധമാണ്ഇവിടുത്തെ പൂജാദികർമ്മങ്ങൾ ചെയ്യുന്നതിന് അക്കരെ ദേശി ബ്രാഹ്മണർക്ക് തിരുവിതാംകൂർ മഹാരാജാവ് കൽപ്പിച്ചു നൽകിയ  അവകാശം. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണെങ്കിലും അക്കരെദേശി ബ്രാഹ്മണർ മാത്രമാണ് ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ ചെയ്യുന്നത്. എസ്.സത്യനാരായണൻ പോറ്റി, നാരായണശബരായ,എം.ജെ.സത്യനാരായണൻ എന്നി അക്കരെ ദേശി ബ്രാഹ്മണർ മേൽശാന്തിമാരായി ക്ഷേത്ര പൂജാദികർമ്മങ്ങൾ ചെയ്തുവരുന്നു. _____

2356 232

Suggested Podcasts

Dave Saboe, CBAP, PMP, CSM | Certified Business Analysis Professional | Agile Coach

Rachel & Emma Dillon

Howard L.

Terrence Smith

Rádiofobia Podcast Network

Souled Outside Exploration Co.

Wonder Media Network