Episode 2

കൃഷ്ണ കഥകൾ. രാമകൃഷ്ണന്മാരെ മഥുരയിലേക്ക് കൂട്ടി വരാൻ അക്രൂരനെ നിയോഗിക്കുന്നു._____ഒരു നാൾ കംസന്റെ നിർദ്ദേശപ്രകാരം അരിഷ്ടാസുരൻ ഒരു കാളയുടെ രൂപം പൂണ്ട് ഗോകുലത്തിലെത്തി. അതിക്രൂരനായ അരിഷ്ടാസുരന്റെ കാളരൂപം കണ്ട് ഗോകുലം ഭയന്ന് വിറച്ചു. സർവ്വരും ഭയന്ന് ഓടിപ്പോകാൻ തുടങ്ങി. അവസാനം ഭഗവാൻ കാളയുമായി ഏറ്റുമുട്ടി കൊമ്പ് വലിച്ച് പറിച്ച് മർദ്ദിച്ച് അവനെ വകവരുത്തി. ഇതു കേട്ട് കംസനും കൂട്ടരും ഭയന്നുവിറച്ചു.ഈ സമയം നാരദമഹർഷി കംസ സന്നിധിയിൽ എത്തി യശോദ പുത്രനെന്ന കൃഷ്ണ്ൻ ദേവികി പുത്ര നാണെന്നും ആയതിനാലാണ് കംസവധമെന്ന അശരീരിയു ണ്ടായതെന്നും നാരദൻ കംസംനെ ധരിപ്പിച്ചു. ഭയന്നുവിറച്ച കംസൻ സർവ്വ അനുയായികളേയും രാമകൃഷ്ണ വധത്തിന് തയ്യാറായിരിക്കാൻ ആജ്ഞാപിച്ചു. വസുദേവ പുത്രരായ രാമകൃഷന്മാരുടെ വധം ഇവിടെ വച്ച് നടത്തുന്നതാണ് എളുപ്പം എന്നും അതനു സരിച്ച് അവരെ മഥുരയിലേക്ക് കൂട്ടിക്കൊണ്ടുവരാൻ അക്രൂരനോട് നിർദ്ദേശിക്കണമെന്നും മന്ത്രിമാർ ഉപദേശിച്ചു.. ഇവിടെ ഒരു ധനുർ യാഗം നടക്കുന്നുവെന്നും അത് കാണാനാണ് ക്ഷണം എന്ന തന്ത്രവും പറഞ്ഞു.രാമകൃഷ്ണൻമാർ എത്തിയാൽ എങ്ങിനെ വധിക്കണമെന്ന് കുവലയ പീഢമെന്ന ആനയെയും മുഷ്ടിക, ചാണൂരൻ ശലൻ, തോശലകൻ എന്നീ മല്ലയുദ്ധവീരന്മാരേയും ധരിപ്പിക്കാനും ഏർപ്പാടാക്കി. എല്ലാ കാര്യങ്ങളും അറിയാവുന്ന അക്രൂരൻ പുറമെ സങ്കടപ്പെടുകയും അകമെ സന്തോഷിക്കുകയും ചെയ്തു. എന്തെന്നാൽ ഭഗവത് സാന്നിദ്ധ്യത്തിന് ഇട: എല്ലാവിധ ക്രൂരമായ ബാലവധങ്ങൾക്ക് സർവ്വ ഒരുക്കങ്ങളും കംസൻ പൂർത്തിയാക്കി. എന്നിട്ടാണ് ധനുർ യാഗം കാണാനുള്ള ക്ഷണമായി അക്രൂരനെ അയക്കുന്നത്. എല്ലാം മനസ്സിലാക്കിയ അക്രൂരൻ കംസനോട് പറഞ്ഞു. രാജൻ, " മരണം ദൂരീകരിക്കാനുള്ള അങ്ങയുടെ വിചാരം നല്ലതു തന്നെ. പക്ഷെ സിദ്ധിയിലും അസി ദ്ധിയിലും സമാനായിരിക്കണം " എന്തെന്നാൽ ഫലം തരുന്നത് സർവ്വേശ്വര സങ്കല്പമാണ്. [എല്ലാം സംഭവിക്കുന്നതും സംഭവിക്കാതിരിക്കുന്നതിനുമുള്ള കാരണം ഈശ്വര നിശ്ചയമാണ് എന്ന് സാരം ]ഹേ രാജാവേ, ജനങ്ങൾ ഈശ്വരസങ്കല്പം അവർക്ക് അനു കൂലമാകുമ്പോൾ സന്തോഷിക്കുന്നു. മറിച്ചാകുമ്പോൾ ദുഃഖിക്കുന്നു , എന്തായാലും ഞാൻ അങ്ങു പറഞ്ഞപോലെ അവരെ കൂട്ടിക്കൊണ്ടുവരാം എന്ന് യാത്ര പറഞ്ഞ് അന്ന് രാത്രി മഥുരയിൽ തങ്ങി. പിറ്റേന്ന് തേരിലേറി ഗോകുലത്തിലേക്ക് പുറപ്പെട്ടു. പോകുന്ന വഴി അക്രൂരൻ ചിന്തയിലാണ്ടു. എന്തു പുണ്യം ഞാൻ ചെയ്തു. ഭഗവാനെ തേരില്ലേറ്റി തേരാളിയായി കംസനിഗ്രഹത്തിന് എത്തിക്കാനുള്ള നിയോഗം : ഇന്ന് തന്റെ ജന്മം സഫലമായിരിക്കുന്നു. എന്തെന്നാൽ ഭഗവാന്റെ പാദപത്മങ്ങൾ നമസ്കരിക്കാൻ ഇട കിട്ടും. ഇങ്ങിനെ മംഗളകരമായ നൂറ് നൂറ് സൌഭാഗ്യങ്ങളെപ്പറ്റി ച്ചിന്തിച്ച് മനം നിറയെ ആനന്ദമയമായി. ഭവാനെ കാണുന്ന നിമിഷം ബലരാമന്റെ സാമീപ്യം. ഞാൻ എങ്ങിനെ നമസ്കരിക്കും. ഭഗവാനെങ്ങിനെ പ്രതികരിക്കും എന്നെല്ലാം ആലോചിച്ച് മനോരാജ്യം പൂണ്ട് സന്ധ്യയോടെ ഗോകുല പരിസരമണഞ്ഞു.പശുക്കളെ കറക്കുന്നവരുടെ അടുത്ത് മഞ്ഞപ്പട്ടുടുത്തും നീലാംബരം ധരിച്ചും ശരത്കാലത്തെ താമര പോലെ സുന്ദരങ്ങളായ നയനങ്ങളോടു കൂടിയവരുമായ രാമകൃഷ്ണന്മാരെ അക്രൂരൻ ദർശിച്ചു. ഭക്തി ബഹുമാനങ്ങളോടെ തേരിൽ നിന്നിറങ്ങി വടി പോലെ ഭൂമിയിൽ വീണ് നമസ്കരിച്ച് അവിടെ കിടന്ന് ആകുന്നത്ര മണൽതരി സ്പർശനത്തിന് വേണ്ടി ഉരുണ്ടു. ഭഗവാൻ ഈ കാഴ്ച കണ്ട് പ്രീതനായി അക്രൂരനെ രണ്ടു പേരും ഗാഢ ഗാഢം പുണർന്നു. രണ്ടു പേരും വീണ് നമസ്കരിച്ച് കിടക്കുന്ന അക്രൂരനെ എഴുന്നേൽപ്പിച്ച് ഇരുത്തി സമൃദ്ധമായ ആഹാരം നൽകി സന്തോഷിപ്പിച്ചു : നന്ദഗോപനും മറ്റുമായി മഥുരാ വിശേഷങ്ങൾ ആരാഞ്ഞു. കുശലപ്രശ്നങ്ങളും വന്നതിന്റെ ഉദ്ദേശ്യവും മറ്റും സൂചിപ്പിച്ചു കൊണ്ട് രാത്രി ഏറെ നേരം കഴിച്ചു കൂട്ടി.

2356 232

Suggested Podcasts

Farha Kareem

Jennifer a Michael Gallagher

IVM Podcasts

Film Threat Podcast Network

Quick Question Podcast

Jason Goodman

Luis Bello

Its The Pharmacist