മനുഷ്യന് ഒരു ആമുഖം
ഇത് അര്‍ത്ഥരഹിതമായ കാമനകള്‍ക്ക് വേണ്ടി വ്യര്‍ത്ഥജീവിതത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യര്‍ക്കായുള്ള ഒരാമുഖം. തച്ചനക്കരയിലെ നാറാപിള്ള എന്ന പുരുഷാധികാരത്തിന്റെ പ്രതീകത്തിലൂടെയും ജിതേന്ദ്രന്‍ എന്ന ആധുനിക മനുഷ്യന്റെ ആകുലതകളിലൂടെയും കേരളത്തിന്റെ നൂറ് വര്‍ഷങ്ങളുടെ ജീവിതമാണ് സുഭാഷ് ചന്ദ്രന്‍ ഈ നോവലില്‍ പറയുന്നത്. കേള്‍ക്കാം; പൂര്‍ണ്ണവളര്‍ച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന കുറേയേറെ മനുഷ്യരുടെ കഥ- മനുഷ്യന് ഒരു ആമുഖം