ധർമ്മരാജ, സി വി യുടെ രണ്ടാമത്തെ ചരിത്രാഖ്യായിക.
മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായ കാർത്തിക തിരുനാൾ ധർമ്മരാജാവിന്റെ ഭരണകാലം. സ്വച്ഛമായി പുരോഗമിച്ചു വന്ന തിരുവിതാംകൂറിനുമേൽ ശത്രുവിന്റെ ആക്രമണഭീഷണി കരിനിഴൽ വീഴ്ത്തി. മൈസൂർ സുൽത്താനായ ഹൈദരാലിഖാൻ പുറത്തും ഹരിപഞ്ചാനനചന്ത്രക്കാരാദികൾ അകത്തും വിധ്വംസനങ്ങൾക്ക് കോപ്പു കൂട്ടി. കേൾക്കാം അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവ ഉയർത്തിയ ക്ഷോഭങ്ങളെക്കുറിച്ചും വിനകളെക്കുറിച്ചുമൊക്കെ...