ക്രിസ്തുവിനു തിരക്കഥയെഴുതുന്നവർ | Edwin Livingston Podcast

ഒരു നിരീശ്വരവാദിയായ മിഥിസിസ്ററ് (യേശു ക്രിസ്തു ജീവിച്ചിരുന്നില്ല എന്ന് വാദിക്കുന്നവർ) ഇങ്ങനെ കമന്റ് ചെയ്തിരുന്നു, "ക്രിസ്തു ചരിത്ര പുരുഷനല്ല ചരിഞ്ഞ പുരുഷു ആണ്.. ഈജിപ്ഷ്യന്‍ മതത്തില്‍ നിന്നും, ജൂത മതത്തില്‍ നിന്നും ഗ്രീക്ക്, മിത്ര മതം, പാര്‍സി മതം എന്നിവയില്‍ നിന്നുമെല്ലാം ചുരണ്ടി ചുരണ്ടി തട്ടി കൂട്ടിയ ഉഡായിപ്പ് തന്നെയാണ് ക്രിസ്തുവും ബെെബിളും ക്രിസ്തു മതവും." ഇടക്കാലത്തു സാമ്പത്തിക രാഷ്ട്രീയ ആവശ്യങ്ങൾക്കായി പ്രചാരണത്തിന് വേണ്ടി മാത്രം ഉണ്ടാക്കിയ ഈ സിദ്ധാന്തം ഏതോ നേതാവിൽ നിന്നും കേട്ട് അതേപടി വിശ്വസിച്ച ശുദ്ധ ഹൃദയമുള്ള ഒരാളാണ് ഈ കമന്റ് എഴുതിയത് എന്ന് ഞാൻ ചിന്തിക്കുന്നു. മിഥിസിസത്തിൽ വിശ്വസിക്കുന്ന യുവാക്കൾ കേരളത്തിൽ ഉണ്ട് എന്നതിൽ ഞാൻ അത്ഭുതപ്പെടുകയും ചെയ്യുന്നു. എന്റെ അത്ഭുതപ്പെടലിന്റെ കാരണങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പറയാൻ ഒരു ശ്രമം നടത്തുകയാണ് ഇവിടെ.

2356 232