ധാർമ്മികത, ക്രിസ്തു, നിരീശ്വരവാദം | Edwin Livingston Podcast
യേശു ക്രിസ്തുവിനെ 'ഊഡായിപ്പു' എന്നാണ് ഒരു നിരീശ്വരവാദ ചർച്ചയിൽ വിളിച്ചു കണ്ടത്. ഒരു ചരിത്രപുരുഷൻ എന്നോ, അല്ലെങ്കിൽ ഒരു സാധാരണ മനുഷ്യൻ എന്നോ ഉള്ള പരിഗണന പോലും കണ്ടില്ല. പഴയനിയമത്തിലെ ദൈവം ക്രൂരനായ സ്വേച്ഛാധിപതി ആണെന്നും ബൈബിൾ ധാർമിക നിലവാരമില്ലാത്തതാണ് എന്നും പലവട്ടം ആവർത്തിക്കുന്നതും കേട്ടു. എന്തുകൊണ്ടാണ് ഒരു കൂട്ടം ഇങ്ങനെ ചിന്തിക്കുകയും നിലവിളിക്കുകയും ചെയ്യുന്നത് എന്ന് 'ധാർമികത' എന്ന ഒരു ഭാഗത്തെ മാത്രം അടിസ്ഥാനപ്പെടുത്തി കാണാൻ ശ്രമിക്കുകയാണ് ഈ വീഡിയോയിൽ. മതത്തിന്റെയോ ഡിനോമിനേഷന്റെയോ ഐഡന്റിറ്റി ഇല്ലാത്ത, ക്രിസ്തുവിനെ ആരാധിക്കുന്ന, ദൈവരാജ്യത്തെ പ്രണയിക്കുന്ന ഒരു സാധാരണക്കാരനായ എന്റെ കാഴ്ചപ്പാട്.